ദുബായ്: യുഎഇലെ അജ്മാനില്‍ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് അജ്മാന്‍ പൊലീസ് അറിയിച്ചു. അജ്മാന്‍ ജര്‍ഫിലെ ഫാക്ടറിയില്‍ വെല്‍ഡിങ് ജോലിക്കിടെയാണ് സ്‌ഫോടനമെന്നാണ് റിപ്പോര്‍ട്ട്.
Read more: താനൂർ ബോട്ടപകടം; 11 പേരെ നഷ്ടമായ കുടുംബത്തിന് ഉടൻ വീട് വച്ച് നൽകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
ഞായറാഴ്ച രാവിലെ 11നാണ് സംഭവം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത് പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ് അപകട കാരണമെന്ന് അജ്മാൻ പൊലീസ് മേധാവി മേജർ ജനറൽ ശൈഖ് സുൽത്താൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam