മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയെ മോസ്കോയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില അതിഗുരുതരമാണെന്നാണ് റിപ്പോർട്ട്.
ശനിയാഴ്ച ഒരു ടെലഗ്രാം പോസ്റ്റിലൂടെയാണ് വാലെറി സെപ്കാലോ ലൂകഷെങ്കോയുടെ ആരോഗ്യനിലയെക്കുറിച്ച് അറിയിച്ചത്. മോസ്‌കോയിലെ സെന്‍ട്രല്‍ ക്ലിനിക്കല്‍ ആശുപത്രിയില്‍ ഗുരുതരനിലയിലാണ് ലൂകഷെങ്കോയെന്നും തനിക്ക് ലഭിച്ച വിവരങ്ങള്‍ക്ക് കൂടുതല്‍ സ്ഥിരീകരണം ആവശ്യമുണ്ടെന്നും സെപ്കാലോ പോസ്റ്റിലൂടെ പറഞ്ഞതായി ന്യൂസ്‌വീക്കിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗുരുതരാവസ്ഥയില്‍ തുടരുന്ന ലൂകഷെങ്കൊയുടെ ചികിത്സക്കായി വിദഗ്ധസംഘത്തിനെ നിയോഗിച്ചതായും സെപ്കാലോ പോസ്റ്റില്‍ സൂചിപ്പിച്ചു. മോസ്‌കോയിലെ റെഡ് സ്‌ക്വയറില്‍ മേയ് 9ന് നടന്ന വിക്ടറി ഡേ ആഘോഷപരിപാടികളില്‍ പങ്കെടുത്തതിന് പിന്നാലെ ലൂകഷെങ്കോയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താന്‍ മരിക്കാന്‍ പോകുന്നില്ലെന്ന് പ്രതികരിച്ച് ലൂകാഷെങ്കോ അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു.
മോസ്കോയിലെ സെൻട്രൽ ക്ലിനിക്കൽ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ലുകാഷെങ്കോക്ക് വിഷബാധയേറ്റെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹത്തിന്റെ രക്തം ശുദ്ധീകരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വലേറി സെപ്കാലോ സൂചിപ്പിച്ചു.
ആരോഗ്യനിലയെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. വിഷബാധക്ക് പിന്നിൽ റഷ്യയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും വലേറി സെപ്കാലോ ആരോപിച്ചു.
മേയ് 9ന് വിക്ടറി ഡേ ആഘോഷത്തിന് മോസ്കോയിലെ റെഡ് സ്ക്വയറിൽ ലുക്കാഷെൻകോയും എത്തിയിരുന്നു. ബെലാറൂസിൽ ആണവ മിസൈലുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കരാർ ലൂക്കാഷെൻകോ സർക്കാരും റഷ്യയും തമ്മിൽ കഴിഞ്ഞയാഴ്ച ഒപ്പിട്ടിരുന്നു. ബെലാറൂസ് അതിര്‍ത്തിയില്‍ പ്രത്യേകമായി സജ്ജീകരിച്ച സ്ഥലത്ത് റഷ്യയുടെ ന്യൂക്ലിയര്‍ മിസൈലുകള്‍ സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികളെ സംബന്ധിച്ചുള്ള രേഖകള്‍ റഷ്യയുടേയും ബെലാറൂസിന്റേയും പ്രതിരോധമന്ത്രിമാര്‍ ഒപ്പുവെച്ചതായി ബെലാറൂസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുകയും ചെയ്തു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു