പത്തനംതിട്ട: സിപിഐഎം പത്തനംതിട്ട ഏരിയ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇലന്തൂർ ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണ് പി ആർ പ്രദീപിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ കാരണം ഇതുവരെ കണ്ടെത്തനായില്ല.
ഇന്ന് വൈകിട്ട് ആണ് സംഭവം. ഇന്ന് ഉച്ച മുതൽ പ്രദീപിനെ കാണാനില്ലെന്ന് ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. 3 മണിക്ക് ഏരിയ കമ്മിറ്റീ യോഗം വിളിച്ചിരുന്നു. കമ്മിറ്റിക്ക് എത്താതിരുന്നതിനെ തുടർന്ന് പാർട്ടി നേതാക്കൾ അന്വേഷിച്ചു എത്തിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പൊലീസ് സ്ഥലത്ത് എത്തി നടപടികൾ തുടങ്ങി.
സാമ്പത്തിക പ്രതിസന്ധികളെ തുടർന്നാണ് ആത്മഹത്യയെന്നാണ് സൂചന. കർഷകനായിരുന്ന പ്രദീപ് സാമ്പത്തിക പ്രശ്‌നങ്ങളെ സംമ്പന്ധിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയോട് സൂചിപ്പിച്ചിരുന്നു.
















