ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ രണ്ടിടങ്ങളിലുണ്ടായ വെടിവയ്പിൽ എട്ട് അധ്യാപകർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിക്ക് സമീപം പാരാചിനാർ മേഖലയിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ഏഴ് അധ്യാപകരാണ് കൊല്ലപ്പെട്ടത്. സ്കൂളിലെ സ്റ്റാഫ് റൂമിൽ കയറി അക്രമിസംഘം വെടിയുതിർക്കുകയായിരുന്നു.
രാവിലെ മറ്റൊരു അധ്യാപകനെ കൊലപ്പെടുത്തിയതിനു പ്രതികാരമായാണ് വെടിവയ്പുണ്ടായതെന്നാണ് സൂചന. എന്നാൽ വെടിവയ്പിന് പിന്നിൽ ആരാണെന്നും കാരണമെന്തെന്നും സ്ഥിരീകരിച്ചിട്ടില്ല. അക്രമികൾ വെടിയുതിർത്തശേഷം ഓടി രക്ഷപ്പെട്ടു.
പരീക്ഷാ ചുമതലകൾ വഹിക്കാൻ എല്ലാ അധ്യാപകരും സ്കൂളിൽ എത്തിയിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെ തുടർന്നു ഒൻപത്, പത്ത് ക്ലാസുകളിലെ പരീക്ഷകൾ മാറ്റിവച്ചു.
















