തിരുവനന്തപുരം: വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം മറ്റ് ട്രെയിന്‍ സര്‍വീസുകളെ ബാധിക്കുന്നില്ലെന്ന വിശദീകരണവുമായി ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരതിന് കടന്നുപോകാന്‍ മറ്റ് ട്രെയിനുകള്‍ വൈകിപ്പിക്കുന്നില്ലെന്ന് റെയില്‍വേ അറിയിച്ചു. വിവിധ സ്ഥലങ്ങളില്‍ ട്രാക്ക് നവീകരണം നടക്കുന്നതിനാലാണ് ട്രെയിനുകള്‍ക്ക് കൃത്യസമയം പാലിക്കാനാകാത്തതെന്നും റെയില്‍വേ പറഞ്ഞു.
വന്ദേ ഭാരത് തിരുവനന്തപുരത്തും കാസർകോടും നിന്ന് പുറപ്പെടുന്നതും എത്തുന്നതും കൃത്യസമയത്ത് തന്നെയാണ്. ട്രയൽ റണ്ണിലെ സമയം സർവീസ് റണ്ണുമായി താരതമ്യം ചെയ്യാനാവില്ലെന്നും വേണാട്, പാലരുവി സമയമാറ്റങ്ങൾക്ക് ഉണ്ടായ മാറ്റം വന്ദേ ഭാരതുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ വിശദീകരിച്ചു.
ട്രാക്കുകളെക്കുറിച്ച് വ്യക്തമായ വിവരം ലഭിക്കുന്നതിനാണ് ട്രയല്‍ റണ്‍ നടത്തിയതെന്ന് റെയില്‍വേ വിശദീകരിച്ചു. യാത്രയുടെ തുടക്കം മുതല്‍ അവസാന സ്റ്റോപ്പ് വരെ നൂറ് ശതമാനം കൃത്യത പാലിക്കുന്നുണ്ട്. ട്രയല്‍ റണ്ണിനെ സാധാരണ ദിവസത്തെ സര്‍വീസുമായി താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നും റെയില്‍വേ വ്യക്തമാക്കി.
കേരളത്തിലെ യാത്ര ആരംഭിച്ച് ഒരാഴ്ച പൂര്‍ത്തിയാകുമ്പോള്‍ പല ദിവസങ്ങളിലും ട്രയല്‍ റണ്ണിലെ സമയക്രമം പാലിക്കാന്‍ വന്ദേഭാരത് എക്സ്പ്രസിന് ആയിട്ടില്ല എന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
















