കണ്ണൂർ: കണ്ണൂരിൽ വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിനെ സ്വീകരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും നേതാക്കളും. എം.വി.ജയരാജൻ ലോക്കോ പൈലറ്റിനെ പൊന്നാടയണിച്ചു. എംഎൽഎമാരായ കെ.വി.സുമേഷും കടന്നപ്പള്ളി രാമചന്ദ്രനും സ്വീകരിക്കാനെത്തി.
എക്‌സ്പ്രസിന് സ്റ്റോപ്പുള്ള എല്ലാ സ്റ്റേഷനുകളിലും വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.
അതിനിടെ ഷൊര്‍ണൂരിലെത്തിയ സ്വീകരണത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വന്ദേഭാരതിന്റെ ബോഗിയിലെ ഗ്ലാസില്‍ നിറയെ വികെ ശ്രീകണ്ഠന്‍ എംപിയുട പോസ്റ്റര്‍ പതിച്ചു. സംഭവത്തില്‍ ആര്‍പിഎഫ് കേസ് എടുത്തിട്ടുണ്ട്.
ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. എംപിയുടെ കൂടെയെത്തിയ അനുയായികളാണ് പോസ്റ്റർ ഒട്ടിച്ചത്. ആർപിഎഫ് ഉദ്യോഗസ്ഥർ ട്രെയിനിൽനിന്നും പോസ്റ്റർ നീക്കം ചെയ്തു.
അതേസമയം, പോസ്‌റ്റർ പതിപ്പിക്കാൻ ആരെയും ചുമതലപ്പെടുത്തിയിരുന്നില്ലെന്ന് ഡിസിസി നേതൃത്വം അറിയിച്ചു. തന്റെ അറിവോടെയല്ല പോസ്റ്റർ പതിപ്പിച്ചതെന്ന് വി.കെ. ശ്രീകണ്ഠനും പ്രതികരിച്ചു. കോൺഗ്രസ് പ്രവർത്തകരുടെ കൈവശം പശയോ കവറോ ഉണ്ടായിരുന്നില്ല. മഴസമയത്ത് ഫോട്ടോയെടുക്കാൻ ആരെങ്കിലും ചിത്രം ഗ്ലാസ്സിൽ ചേർത്തുവച്ചതാകാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.