പാലക്കാട്: പാലക്കാട് കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പരിക്കേറ്റു. തച്ചമ്പാറ മീന്വല്ലം പുല്ലാട്ട് വീട്ടില്‍ സഞ്ജുവിനാണ് പരിക്കേറ്റത്. വീടിന്റെ വാതില്‍ ആന തകര്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ട് പുറത്തേക്കിറങ്ങി ഓടിയപ്പോഴാണ് കാട്ടാന സഞ്ജുവിനെ ആക്രമിച്ചത്. ആളുകള്‍ ഒച്ചവെച്ചതോടെ കാട്ടാന പിന്തിരിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സഞ്ജുവിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ വീടിനു സമീപമുണ്ടായിരുന്ന മോട്ടോര്‍ഷെഡും തകര്‍ന്നു.