മുംബൈ: മുംബൈയില്‍ സെക്സ് റാക്കറ്റ് നടത്തിയ കേസില്‍ നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍(30) അറസ്റ്റില്‍. മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 നടത്തിയ അന്വേഷണത്തിലാണ് നടിയെ പിടികൂടിയത്. മുംബൈയിലെ ഗോരേഗാവ് മേഖലയിലായിരുന്നു ഇവര്‍ സെക്സ് റാക്കറ്റ് നടത്തിയിരുന്നത്. സംഭവസ്ഥലത്തു നിന്ന് രണ്ട് മോഡലുകളെ പൊലീസ് രക്ഷപ്പെടുത്തി. 15000 രൂപ വീതം നല്‍കാമെന്ന് നടി വാഗ്ദാനം ചെയ്തതായി പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കസ്റ്റമെറെന്ന വ്യാജേന പൊലീസ് ഉദ്യോഗസ്ഥര്‍ ആരതി മിത്തലിനെ സമീപിക്കുകയായിരുന്നു. ഇവര്‍ രണ്ട് മോഡലുകളുടെ ഫോട്ടോ ഫോണില്‍ അയച്ചു നല്‍കിയിരുന്നു. 60,000 രൂപ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടികളെ ആരതി ഹോട്ടല്‍ മുറിയിലെത്തിച്ചു. രഹസ്യകാമറയില്‍ ഇതെല്ലാം പകര്‍ത്തിയ ശേഷമായിരുന്നു പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയില്‍ കാസ്റ്റിങ് ഡയറക്ടറായാണ് പ്രവര്‍ത്തിച്ചുവന്നത്.