തിരുവനന്തപുരം: വന്ദേ ഭാരതിന്റെ ട്രയല്‍ റണ്‍ രണ്ടു മിനിട്ട് വൈകിയതിനെ തുടര്‍ന്ന് റെയില്‍വെയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഡിവിഷണല്‍ ചീഫ് കണ്ട്രോളര്‍ ബി എല്‍ കുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഇന്നലെ പിറവത്ത് വേണാട് എക്‌സ്പ്രസിന് ആദ്യ സിഗ്നല്‍ നല്‍കിയതിനാല്‍ വന്ദേഭാരത് എക്‌സ്പ്രസ് രണ്ടു മിനിറ്റ് വൈകിയിരുന്നു. ഇതോടെയാണ് ട്രെയിന്‍ മൂവ്‌മെന്റ്‌സ് നിയന്ത്രിക്കുന്ന തിരുവനന്തപുരത്തെ ചീഫ് കണ്ട്രോളര്‍ക്കെതിരെ നടപടിയുണ്ടായത്. എന്നാല്‍ നടപടി ചര്‍ച്ചയായതോടെ റെയിവെ അധികൃതര്‍ സസ്പെന്‍ഷന്‍ പിന്‍വലിക്കുകയായിരുന്നു.