തിരുവനന്തപുരം : കേരളത്തില്‍ ഉയര്‍ന്ന താപനില തുടരുന്നു. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് കണക്ക് പ്രകാരം സാധാരണയെക്കാള്‍ ഉയര്‍ന്ന ചൂട് ഈ ദിവസങ്ങളില്‍ അനുഭവപ്പെടാനാണ് സാധ്യത. ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് പാലക്കാട് എരിമയൂരാണ്. 43.5 ഡിഗ്രി സെല്‍ഷ്യസ്. അതേസമയം, രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് മൂന്ന് വരെയുള്ള സമയത്ത് തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.