കണ്ണൂര്‍ : വന്ദേഭാരത് എക്സ്പ്രസിന്റെ ആദ്യ പരീക്ഷണ ഓട്ടം പൂര്‍ത്തിയായി. തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10ന് പുറപ്പെട്ട ട്രെയിന്‍ ഏഴ് മണിക്കൂര്‍ ഒമ്പത് മിനുട്ട് പിന്നിട്ട് 12.19 നാണ് കണ്ണൂരിലെത്തിയത്. സ്റ്റേഷനിലെത്തിയ ട്രെയിനെ സ്വീകരിക്കാന്‍ ബിജെപി പ്രവര്‍ത്തകരും വിവിധ സംഘടനകളും എത്തിയിരുന്നു. ലോക്കോ പൈലറ്റുമാരെ ബിജെപിയും മറ്റ് സംഘടനകളും ചേര്‍ന്ന് സ്വീകരിച്ചു.
അതേസമയം, തിരുവനന്തപുരം – കണ്ണൂര്‍ റൂട്ടില്‍ പ്രധാനപ്പെട്ട മറ്റ് രണ്ട് ട്രെയിനുകള്‍ ജനശതാബ്ദി എക്സ്പ്രസും മാവേലി എക്സ്പ്രസുമാണ്. പുലര്‍ച്ചെ 4.50 ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ് 9 മണിക്കൂര്‍ 20 മിനുട്ട് പിന്നിട്ടാണ് ഉച്ചയക്ക് 2.10 ന് തിരുവനന്തപുരത്തെത്തുന്നത്. മാവേലി എക്സ്പ്രസ് വൈകീട്ട് 7.25 ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് ആലപ്പുഴ വഴി കണ്ണൂരിലെത്തുന്നത് പുലര്‍ച്ചെ 5.20 നാണ്.