തൃശൂര്‍: തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് കുത്തേറ്റു. കുന്നംകുളം വെസ്റ്റ് മങ്ങാട് ആണ് സംഭവം. ഏറത്ത് വീട്ടില്‍ ഗൗതം സുധിക്കാണ് കഴുത്തില്‍ കുത്തേറ്റത്. ബൈക്കിലെത്തിയ സംഘമാണ് ആക്രമിച്ചതെന്ന് ഗൗതം പൊലീസിന് മൊഴി നല്‍കി. അതേസമയം, ആക്രമണത്തിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരെന്ന് ബിജെപി ആരോപിച്ചു.
















