മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ പാഴ്‌സല്‍ വണ്ടി നിയന്ത്രണം വിട്ട് കാല്‍നടയാത്രക്കാരെ ഇടിച്ചുണ്ടായ അപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. കൂവലി പൊടി സ്വദേശികളായ മേരി, പ്രജേഷ്, പ്രജേഷിന്റെ മകന്‍ എന്നിവരാണ് മരിച്ചത്.
മടക്കത്താനം കൂവേലിപ്പടിയിലാണ് ദാരുണമായ സംഭവം നടന്നത്. പ്രഭാത സവാരിക്കിറങ്ങിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ടുവന്ന പാഴ്‌സല്‍ വണ്ടി ഇവരെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴി മധ്യേ മൂന്നു പേരും മരിച്ചിരുന്നു.