ആലപ്പുഴ: ഹരിപ്പാട്ടെ കസ്റ്റഡി പീഡനത്തില്‍ ഡിവൈഎസ്പി അടക്കം 7 പൊലീസുകാര്‍ക്കെതിരെ കേസെടുത്തു. ബാങ്ക് ഉദ്യോഗസ്ഥനായ അരുണിനെ കള്ളക്കേസില്‍ കുടുക്കി ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് നടപടി. കസ്റ്റഡി പീഡനത്തില്‍ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശമുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹരിപ്പാട് പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
2017ലാണ് കേസിനാസ്പദമായ സംഭവം. യുഡിഎഫ് ഹര്‍ത്താല്‍ ദിവസം ബസിന് കല്ലെറിഞ്ഞെന്ന് ആരോപിച്ച് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായ അരുണ്‍ ഒരു മാസം ആശുപത്രിയില്‍ ചികത്സയിലായിരുന്നു.