പാലക്കാട്: പാലക്കാട് റെയില്‍ പാളം മുറിച്ചു കടക്കുന്നതിനിടെ ട്രയിന്‍ തട്ടി യുവതി മരിച്ചു. വാളയാര്‍ സ്വദേശി രാധാമണിയാണ് (38) മരിച്ചത്. രാവിലെ വെള്ളം എടുക്കാന്‍ റെയില്‍ പാളം മുറിച്ചു കടക്കുന്നതിടെയാണ് അപകടം. അതേസമയം, യുവതിക്ക് കേള്‍വിക്ക് തകരാറുണ്ടായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.