കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ശിവശങ്കറിന്റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. മൂന്ന് ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനൊടുവില്‍ ഫെബ്രുവരി 15നാണ് ശിവശങ്കര്‍ അറസ്റ്റിലാവുന്നത്. നിലവില്‍ കാക്കനാട് ജയിലിലാണ് ശിവശങ്കര്‍ കഴിയുന്നത്. ലോക്കറില്‍ നിന്ന് ലഭിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കറിന് ലഭിച്ചതാണെന്നാണ് വിലയിരുത്തുന്നത്. എന്നാല്‍ ഇത് ശിവശങ്കര്‍ നിഷേധിച്ചിരുന്നു.