മലപ്പുറം : അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതക കേസില്‍ 12 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. ഒന്നു മുതല്‍ 11 വരെയുള്ള പ്രതികളും 18 ആം പ്രതിയും കുറ്റക്കാരാണെന്ന് മഞ്ചേരി മൂന്നാം അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി കണ്ടെത്തി. ശിക്ഷ ഈ മാസം 19 തിന് വിധിക്കും.
2012 ജൂണ്‍ 10 നായിരുന്നു കേസിനാസ്പദമായ സംഭവം. അരീക്കോട് കുനിയില്‍ കൊളക്കാടന്‍ അബൂബക്കര്‍, സഹോദരന് അബ്ദുല്‍ കലാം ആസാദ് എന്നിവരാണ് മരിച്ചത്. മുഖം മൂടി ധരിച്ചെത്തിയ സംഘം നടുറോഡില്‍ വെച്ച് ഇവരെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 2012 ജനുവരിയില്‍ കുനിയില്‍ കുറുവാങ്ങാടന്‍ അത്തീഖ് റഹ്മാന് കൊല്ലപ്പെട്ടതിന്റെ പ്രതികാരമായിട്ടാണ് ഇരട്ടക്കൊല നടത്തിയത്. അത്തീഖ് റഹ്മാന് കൊലക്കേസിലെ പ്രതികളായിരുന്നു കൊല്ലപ്പെട്ട ആസാദു അബൂബക്കാരും.