തിരുവനന്തപുരം : തിരുവനന്തപുരത്ത് സംഘം ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. തമ്പാനൂരിന് സമീപമാണ് സംഭവം. ചിപ്‌സ് കടയില്‍ സാധനം വാങ്ങാനെത്തിയ യുവാവാണ് ആക്രമണത്തിന് ഇരയായത്. മര്‍ദ്ദനമേറ്റയാളുടെ പേര് വിവരങ്ങള്‍ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ ഹോട്ടലില്‍ റൂമെടുത്ത് മദ്യപിച്ച സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.