കാസര്‍ഗോഡ്: കാസര്‍ഗോഡ് അഡൂര്‍ പയസ്വിനി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. ദേവരടുക്കത്തെ ഷാഫിയുടെ മകന് മുഹമ്മദ് ആസിഫ്, ഹസൈനാറിന്റെ മകന് മുഹമ്മദ് ഫാസില്‍ എന്നിവരാണ് മരിച്ചത്. ഇന്നു ഉച്ചയ്ക്കാണ് ദാരുണമായ സംഭവം നടന്നത്. കുട്ടികളെ കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹം പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടത്. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.