തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുരുപയോഗം ചെയ്തെന്ന കേസില്‍ പരാതിക്കാരനായ ആര്‍എസ് ശശികുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോകായുക്ത. ശശികുമാറിന് ഞങ്ങളെ വിശ്വാസമില്ലെന്നാണ് പറയുന്നത്. വിശ്വാസമില്ലെങ്കില്‍ പിന്നെ എന്തിനാണ് കേസ് ഞങ്ങള്‍ പരിഗണിക്കുന്നതെന്ന് ലോകായുക്ത ചോദിച്ചു.
ജഡ്ജിമാരെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ആരോ സ്വാധീനം ചെലുത്തിയെന്നൊക്കെയാണ് പറയുന്നത്. ഒരു കേസ് പരിഗണനയിലിരിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് ശരിയല്ല. പരാതിക്കാരന്‍ ആള്‍ക്കൂട്ട അധിക്ഷേപം നടത്തുകയാണെന്നും ലോകായുക്ത കുറ്റപ്പെടുത്തി. ഒരു പേപ്പട്ടി വഴിയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ വായില്‍ കോലിട്ട് കുത്താതെ മാറി പോവുകയാണ് നല്ലത്. അതുകൊണ്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും ലോകായുക്ത അഭിപ്രായപ്പെട്ടു.
അതേസമയം, ഹര്‍ജി വീണ്ടും ഡിവിഷന്‍ ബഞ്ച് പരിഗണിക്കണമെന്ന് പരാതിക്കാരന്‍ ആവശ്യപ്പെട്ടു. റിവ്യൂ ഹര്‍ജി നാളെ 12 മണിക്ക് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് കേസ് പരിഗണിക്കുക. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് വിശാല ബെഞ്ചും കേസ് പരിഗണിക്കുന്നുണ്ട്.