തിരുവനന്തപുരം: സിപിഐയുടെ ദേശീയ പാര്‍ട്ടി പദവി പിന്‍വലിച്ചത് സാങ്കേതികമായ കാര്യം മാത്രമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
പരിഷ്‌കരിച്ച മാനദണ്ഡ പ്രകാരം ദേശീയ പദവിക്ക് അര്‍ഹതയില്ലെന്ന കാര്യത്തില്‍ വിശദീകരണം നല്‍കി വരുകയാണെന്നും ഏതെങ്കിലും ഒരു മാനദണ്ഡ പ്രകാരം പദവി നിര്‍ണയിക്കുന്നത് ശരിയല്ലെന്നും കാനം പറഞ്ഞു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനോ സംഘടനാ പ്രവര്‍ത്തനത്തിനോ ഒരു തടസവും ഇല്ല. അംഗീകാരമില്ലാത്ത കാലത്തും പ്രവര്‍ത്തിച്ച പാര്‍ട്ടിയാണ് സിപിഐയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐക്ക് ദേശീയ പാര്‍ട്ടി പദവി നഷ്ടമായതില്‍ പ്രതികരിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍.