കല്‍പ്പറ്റ: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടിലെത്തും. എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷമുള്ള അദ്യത്തെ സന്ദര്‍ശനമാണിത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം ഉണ്ടാകും.
തുടര്‍ന്ന് വൈകിട്ട് 3ന് കല്‍പ്പറ്റയില്‍ സത്യമേവ ജയതേ എന്ന പേരില്‍ യുഡിഎഫ് റോഡ്‌ഷോ സംഘടിപ്പിക്കും. പാര്‍ട്ടി കൊടികള്‍ക്ക് പകരം ദേശീയപതാകയാണ് ഉപയോഗിക്കുക.റോഡ്‌ഷോയ്ക്ക് ശേഷം സാംസ്‌കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ പൊതുസമ്മേളനം നടക്കും. രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളും രാഹുലിന് പിന്തുണയറിയിച്ച് സമ്മേളനത്തില്‍ എത്തുമെന്നാണ് വിവരം