ബംഗളൂരു: കർണാടകയിൽ 120 സീറ്റുകൾ നേടി ജെ.ഡി.എസ് അധികാരത്തിലെത്തുമെന്ന് എച്ച്.ഡി കുമാരസ്വാമി. മമതാ ബാനർജിയും ചന്ദ്രശേഖര റാവുവും ധാർമിക പിന്തുണ നൽകുകയാണെന്ന് കുമാരസ്വാമി പറഞ്ഞു.
എ.ഐ.എം.ഐ.എം-ജെ.ഡി.എസ് സഖ്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. തിങ്കളാഴ്ചയോടെ സ്ഥാനാർഥി പട്ടികക്ക് അന്തിമ രൂപം നൽകുമെന്നും കുമാരസ്വാമി പറഞ്ഞു.
മെയ് 10-നാണ് കർണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ തവണ ജെ.ഡി.എസിന് മുഖ്യമന്ത്രി സ്ഥാനം നൽകി കോൺഗ്രസ് സഖ്യമുണ്ടാക്കിയെങ്കിലും പിന്നീട് എം.എൽ.എമാരുടെ കൂറുമാറ്റത്തിലൂടെ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു.