Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Opinion

പൊതുഗതാഗതത്തിന്റെ പ്രസക്തി കൂടുന്ന കാലത്താണ് നമ്മുടെ പൊതുഗതാഗതം മരണാസന്നമാകുന്നത്, സ്വകാര്യ ബസ് വ്യവസായം തകർച്ചയിലാണ്; മുരളി തുമ്മാരുകുടി ​​​​​​​

Web Desk by Web Desk
Apr 8, 2023, 01:55 pm IST
WhatsAppFacebookTwitterTelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

 

വരവേൽപ്പും മടക്കയാത്രയും. കഴിഞ്ഞ ദിവസം ഞാൻ എന്റെ സുഹൃത്ത് BBaishali Goswami യുടെ ഇന്റർവ്യൂ കാണുകയാണ്. 
കേരളത്തിലെ ഓരോ ഗ്രാമങ്ങളിലും പൊതുഗതാഗതം എത്തിയ 1980 കൾ എങ്ങനെയാണ് നമ്മുടെ നാട്ടിലെ സന്പൂർണ്ണ സാക്ഷരതയെ, പൊതുജനാരോഗ്യത്തെ സഹായിച്ചത്, സ്‌കൂളുകളിൽ ഡ്രോപ്പ് ഔട്ട് കുറച്ചത് എന്നൊക്കെ അതിൽ ചർച്ച ചെയ്യുന്നുണ്ടെന്ന് മുരളി തുമ്മാരുകുടി.

സംഗതി സത്യമാണല്ലോ. ആദ്യമായിട്ടാണ് അത് ശ്രദ്ധിക്കുന്നത്. സ്‌കൂളുകളിലും കോളേജുകളിലും പോകാൻ സ്വകാര്യ ബസുകളുടെ ലഭ്യതയും അതിലെ “S T” യും എന്റെ തലമുറയെ മൊത്തമായി സഹായിച്ചിട്ടുണ്ട്. ടിക്കറ്റിന് കുറച്ചു പണം മാത്രം കൊടുക്കുന്ന സ്‌കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തുന്ന സംസ്കാരം അന്ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഞങ്ങൾക്കെല്ലാവർക്കും സ്വകാര്യ ബസുകളിലെ തൊഴിലാളികളുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നത്. പെരുന്പാവൂരിൽ ഉഡുപ്പി ഹോട്ടലിന് മുൻപിൽ ആളെ കയറ്റാൻ വേണ്ടി വണ്ടി സ്റ്റാർട്ട് ആക്കി നിർത്തി “ഇപ്പോൾ പോകും” എന്ന മട്ടിൽ ഇരപ്പിച്ച് അരമണിക്കൂർ നിർത്തുന്ന “കൂട തോംസൺ” ബസ്.

ആലുവയിൽ നിന്നും തൊടുപുഴക്കു പോകുന്പോൾ ഒരു നിമിഷം പോലും വൈകാതെ വരികയും പോവുകയും ചെയ്യുന്ന പ്രകാശ് ബസ്. കോതമംഗലത്തു നിന്നും വിട്ടാൽ നിലം തൊടാതെ പെരുന്പാവൂർ, ആലുവ, പാനായിക്കുളം വഴി പറവൂർ പോകുന്ന മഹാറാണി ബസ്. ഇതിന്റെയൊക്കെ ജീവനക്കാരെല്ലാം ഇന്നും പ്രിയപ്പെട്ടവരാണ്. ഇന്നിപ്പോൾ കേരളത്തിലെ മധ്യവർഗം ഏതാണ്ട് ബസ് യാത്രക്ക് പുറത്താണ്. അതുകൊണ്ട് തന്നെ കേരളത്തിലെ സ്വകാര്യ ബസ് വ്യവസായം തകർച്ചയിൽ ആണെന്ന് ബസ് “മുതലാളിമാർ” അല്ലാത്ത ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ? ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ ഏകദേശം മുപ്പതിനായിരം സ്വകാര്യ ബസുകൾ സർവ്വീസ് നടത്തിയിരുന്നു.

2022 ആയപ്പോൾ അത് ഏഴായിരത്തി മുന്നൂറായി. കോവിഡ് സ്വകാര്യ ബസ് സർവീസുകളുടെ നടുവൊടിച്ചു എന്നത് സത്യമാണ്. പക്ഷെ കോവിഡിന് മുൻപ് തന്നെ ഈ വ്യവസായം ക്ഷീണത്തിലായിരുന്നു. 2018 ആയപ്പോൾ തന്നെ ബസുകളുടെ എണ്ണം പന്തീരായിരത്തിന് അടുത്തെത്തിയിരുന്നു. കോവിഡ് അത് പിന്നെയും പകുതിയോളമാക്കി. ഈ കണക്കിന് പോയാൽ 2030 ആകുന്പോൾ കേരളത്തിൽ സ്വകാര്യ ബസ് എന്നൊരു സംവിധാനം ഉണ്ടാകില്ല.

അതിലെന്താണ് കുഴപ്പം എന്നാണോ? ഒന്നാമത്തെ കാര്യം കാറിനെയോ മറ്റു സ്വകാര്യ വാഹനങ്ങളേയോ അപേക്ഷിച്ച് ബസ് യാത്രക്ക് ആളോഹരി വളരെ കുറച്ച് ഇന്ധനം മതി എന്നതാണ്. ഇതിന് വിദേശ ഊർജ്ജ സുരക്ഷ, വിദേശനാണ്യ ലഭ്യത, കാർബൺ ഫുട് പ്രിന്റ് എന്നിങ്ങനെ വിവിധ മാനങ്ങൾ ഉണ്ട്. രണ്ടാമത് റോഡിൽ ബസുകൾ കൂടുതലാകുന്പോൾ സ്വകാര്യ വാഹനങ്ങൾ കുറയുന്നു, അത് റോഡിലെ തിരക്ക് കുറക്കുന്നു. അങ്ങനെ എല്ലാവരുടെയും യാത്ര കൂടുതൽ സുഗമമാക്കുന്നതോടൊപ്പം വായു മലിനീകരണവും കുറക്കുന്നു. ബസുകൾ പോലുള്ള പൊതുഗതാഗതത്തിൽ യാത്ര ചെയ്യുന്പോൾ അപകട സാധ്യത താരതമ്യേന കുറവാണ്. കേരളത്തിൽ റോഡപകടത്തിൽ ഒരു വർഷം മരണപ്പെടുന്ന നാലായിരം പേരിൽ പകുതിയും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരാണ്.

ഇതുകൊണ്ടാണ് ലോകത്തിൽ വികസിത രാജ്യങ്ങളിൽ പൊതുഗതാഗതത്തിന്റെ സ്വീകാര്യത കൂടുന്നത്. ഫ്ലിക്സ് ബസ് പോലുള്ള കന്പനികൾ വേഗത്തിൽ വളരുന്നത്. അതുകൊണ്ടാണ് യൂറോപ്പിലെ നഗരങ്ങൾ പബ്ലിക്ക് ട്രാൻസ്‌പോർട്ട് സൗജന്യമാക്കാൻ ശ്രമം നടത്തുന്നത്. ജനീവ വിമാനത്താവളത്തിൽ ഇറങ്ങുന്ന എല്ലാവർക്കും അടുത്ത ഒന്നര മണിക്കൂർ ജനീവയിലെ പൊതുഗതാഗതം സൗജന്യമാണ്. ജനീവയിൽ ഹോട്ടലിൽ താമസിക്കുന്ന എല്ലാവർക്കും ജനീവയിലെ പൊതുഗതാഗതം സൗജന്യമാണ്. കഴിഞ്ഞ വർഷം മൂന്ന് മാസത്തേക്ക് ബോണിൽ രാജ്യത്തെ മുഴുവൻ പൊതുഗതാഗതവും ഒരു മാസത്തിൽ ഒന്പത് യൂറോക്ക് സഞ്ചരിക്കാനുള്ള പാസ് വന്ന കാര്യം ഞാൻ എഴുതിയിരുന്നു. ഇനി അത് സ്ഥിരമാവുകയാണ്, 49 യൂറോ മതി ജർമ്മനിയിൽ എവിടെയും ട്രെയിനിലോ, ട്രാമിലോ, ബസിലോ ബോട്ടിലോ യാത്ര ചെയ്യാൻ (ഹൈ സ്പീഡ് ട്രെയിൻ ഒഴികെ).

ReadAlso:

സ്വകാര്യ സംഘടനകള്‍ നടത്തുന്ന അവാര്‍ഡ് പരിപാടികള്‍ വന്‍തട്ടിപ്പ്: നിയന്ത്രിക്കണമെന്ന് സാംസ്‌ക്കാരിക മന്ത്രിക്ക് നിവേദനം

രക്തസാക്ഷികളേ മാപ്പ്: വലിയ ചുടുകാട്ടില്‍ സി.പി.എം-സി.പിഐ പോരാട്ടം ?; വി.എസ്. അച്യുതാനന്ദന്‍-ടി.വി. തോമസ് സ്മാരകത്തിന്റെ പേരില്‍ ?

സ്വകാര്യ ബസ് വ്യവസായം: സ്വയം നന്നാവുകയാണ് എക രക്ഷ ?; ഒരു സ്വകാര്യ ബസ് യാത്രികന്റെ അനുഭവം

സാംസ്‌കാരിക വകുപ്പ് മന്ത്രിക്ക് ഒരു തുറന്ന കത്ത്: സാംസ്‌ക്കാരിക സ്ഥാപനങ്ങളിലെ ചെയര്‍മാന്‍ പദവികള്‍ ഇനിയും വൈകരുത്

അമ്മയും, തല്ലിപ്പിരിഞ്ഞ മക്കളും പിന്നെ കുറേ വിവാദങ്ങളും

ഇങ്ങനെ പൊതുഗതാഗതത്തിന്റെ പ്രസക്തി കൂടുന്ന കാലത്താണ് നമ്മുടെ പൊതുഗതാഗതം മരണാസന്നമാകുന്നത്. കഷ്ടം എന്തെന്നാൽ കേരളത്തിലെ സ്വകര്യ ബസ് സംവിധാനം തന്നെ ചാവുന്നതല്ല. നമ്മൾ കൊല്ലുന്നത് കൂടിയാണ്.  അനാവശ്യമായ നിയന്ത്രണങ്ങളാണ് ഇവർക്ക്. 
ഏതൊക്കെ റൂട്ടിൽ സ്വകാര്യ ബസുകൾ ഓടിക്കാം, എത്ര ദൂരത്തിൽ ഉള്ള റൂട്ടിൽ ഓടിക്കാം, ടിക്കറ്റ് ചാർജിന്റെ കാര്യത്തിൽ, ഏതൊക്കെ സമയത്ത് വണ്ടി ഓടിക്കാം, ഏതൊക്കെ ട്രിപ്പ് ഓടിക്കണം എന്നതിനെല്ലാം നിയന്ത്രണം.

ലോകത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ – സർക്കാർ സബ്‌സിഡി ഇല്ലാതെ പ്രവർത്തിക്കുന്നതിൽ ഏറ്റവും കാര്യക്ഷമവും ചിലവ് കുറഞ്ഞതുമായ പൊതുഗതാഗതം ആയിരുന്നു കേരളത്തിലെ സ്വകാര്യ ബസുകൾ.

സ്വകാര്യ സംവിധാനങ്ങൾ കാര്യക്ഷമമാകുന്നത് അതിന്റെ പ്രവർത്തനത്തിൽ സർക്കാർ കൂച്ചുവിലങ്ങ് ഇടാതിരിക്കുന്പോൾ ആണ്.

മാറിയ സാഹചര്യത്തിൽ കൂടുതൽ നല്ല വാഹനങ്ങൾ ഉപയോഗിച്ച് കൂടുതൽ ഫ്ലെക്സിബിൾ ആയ ടിക്കറ്റ് റേറ്റിങ്ങും റൂട്ട് പ്ലാനിങ്ങും നടത്താനുള്ള സ്വാതന്ത്ര്യം കൊടുത്താൽ ഇനിയും സ്വകാര്യ ബസ് സംവിധാനങ്ങൾക്ക് കേരളത്തിൽ വലിയ ഭാവി ഉണ്ട്. അതിനെ കുളിപ്പിച്ച് കുളിപ്പിച്ച് ഇല്ലാതാക്കരുത്…
 

Latest News

രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു: സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രിയങ്ക ​ഗാന്ധി | Delhi protest: Rahul Gandhi and Priyanka Gandhi released

ഹേമ കമ്മറ്റിയിലെ ആരോപണ വിധേയരായവർക്കെതിരായ ശ്വേതാ മേനോന്റെ പോസ്റ്റ്; പ്രതികരണവുമായി സംവിധായകൻ വിനയൻ

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധം; രാഹുൽ ഗാന്ധിയെ കുറ്റപ്പെടുത്തി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് | rahul-gandhi-blamed-jitendra-singh-protest-near-prime-minister-residence

രാഹുൽ ​ഗാന്ധിയും പ്രിയങ്ക​ഗാന്ധിയും അറസ്റ്റിൽ, മുഖത്ത് പരുക്ക്; ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യം അംഗീകരിക്കില്ല | rahul gandhi detained delhi police protest

വഴങ്ങാതെ കേന്ദ്രം; പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ പൊലീസ് നടപടി; രാഹുൽ ​ഗാന്ധിയെ അറസ്റ്റ് ചെയ്തു | Delhi police action against opposition protest; Rahul Gandhi arrested

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

തിരുവനന്തപുരത്ത് ഗംഭീരമായ പ്രവർത്തന പ്രദർശനത്തോടെ ഇന്ത്യ നാവിക ദിനം ആഘോഷിച്ചു

ഇന്ദ്രൻസ് ചേട്ടന്റെ ഏറ്റവും പ്രായം കുറഞ്ഞ കാമുകിയെ കണ്ടോ?

” SIR ഫോം കൊടുക്കാൻ എത്തിയവർക്ക് നേരെ മുണ്ട് പൊക്കി കാണിച്ച് BLO”

ഞെട്ടിപ്പോയി..; കരിപ്പൂരിൽ ഇന്ന് സംഭവിച്ച്ത്..

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies