കൂവപ്പടി ജി. ഹരികുമാര്‍
ദാരുശില്പകലാ വിദഗ്ദ്ധന് അനില്‍ കരിങ്ങഴയുടെ അതിസൂക്ഷ്മമായ കരവിരുതില്‍ വിശുദ്ധവാരത്തില്‍ പിറവി കൊണ്ടത് ‘ദി ലാസ്റ്റ് സപ്പര്‍’ ശില്പം. ക്രിസ്തുവിന്റെ ക്രൂശീകരണത്തിന്റെ തലേരാത്രിയില്‍ ജെറുസലേമിലെ ഒരു മാളികമുറിയില്‍ യേശുവും ശിഷ്യന്മാരും പങ്കിട്ട ‘അവസാന അത്താഴം’ ലിയനാര്‍ഡോ ഡാവിഞ്ചി ചിത്രത്തെ പിന്‍പറ്റിയാണ് അനില്‍ കരിങ്ങഴ മരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെങ്കിലും ശൈലീപരമായി യേശുവിനും ശിഷ്യന്മാര്ക്കും അംഗോപാംഗങ്ങളില്‍ മലയാളിത്തം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.
ശില്പകലയില് ജന്മസിദ്ധമായ കഴിവിനപ്പുറം അക്കാദമിക് പഠനങ്ങളൊന്നും നടത്താന്‍ കരിങ്ങഴ കള്ളിക്കാട്ടില്‍ അനിലിന് സാധിച്ചിട്ടില്ല. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കി റബ്ബര്‍ വെട്ടിനിറങ്ങിയ കാലത്ത് നേരമ്പോക്കിനു തുടങ്ങിയതാണ് മരത്തിലെ ശില്പവേലകള്. ശില്പങ്ങളുടെ രൂപം മുന്‍കൂട്ടി കണ്ട്,
ആവശ്യാനുസരണം സ്വന്തമായി നിര്‍മ്മിയ്ക്കുന്ന ‘ടൂളു’കളുപയോഗിച്ചാണ് പണികള്‍. ഹൈസ്പീഡ് ബ്ലേഡുകള്‍കൊണ്ടു നിര്‍മ്മിച്ച ഉളികളുപയോഗിച്ചാണ് മരത്തില്‍ ശില്പങ്ങള് ആവിഷ്കരിയ്ക്കുന്നത്. 22 വര്‍ഷമായി ഈ രംഗത്തുള്ള അനിലിനെ ഈ ജോലിയില്‍ നിലനിര്‍ത്താന്‍ പ്രോത്സാഹനം നല്കി പരിശീലനം നല്‍കിയത്, ശില്പി ബിനു ആര്യനാടാണ്.
തേക്ക്, കുമ്പിള്, ഈട്ടി മരങ്ങള്‍ ഉപയോഗിച്ചാണ് ശില്പങ്ങള് കൊത്തിയെടുക്കുന്നത്. 8 അടി നീളവും 4 അടി വീതിയുമുള്ള ‘തിരുവത്താഴ’ശില്പം ത്രിമാനദൃശ്യചാരുതയുള്ളതാണ്. പെസഹാ ദിനത്തിലാണ് അനിലിന്റെ ഈ ശില്പം ജനങ്ങള്‍ കണ്ടത്. രണ്ടുമാസത്തെ പ്രയത്നം വേണ്ടിവന്നു, ഇതു പൂര്‍ത്തിയാവാന്‍. അഭ്യുദയകാംക്ഷിയായ ടോമി മണികണ്ഠന്‍ചാല്‍ ആശാന്റെ നിര്‍ബന്ധത്തിലാണ് പണിതുടങ്ങിയതെന്ന് അനില്‍ പറഞ്ഞു. ശില്പവേലയാണ് ഇന്ന് ഇദ്ദേഹത്തിന്റെ ഏക ജീവിതമാര്‍ഗ്ഗം. അവസരങ്ങള്‍ ഇല്ലാത്തതും വില്പനയ്ക്കുള്ള സാധ്യതകളില്ലാത്തതും ഇദ്ദേഹത്തെ പ്രയാസപ്പെടുത്തുന്നുണ്ട്. കോതമംഗലത്തിനടുത്ത് ഒരു ഉള്‍നാടന്‍ ഗ്രാമമായതിനാല്‍ ഇദ്ദേഹത്തിന്റെ കഴിവുകള്‍ പുറം ലോകം അറിയാന്‍ ഏറെ വൈകി.
കരിങ്ങഴയിലെ വീട്ടിലെ പണിശാലയില്‍ 12 അടി ഉയരത്തിലുള്ള ഒരു നടരാജശില്പം ചെയ്തു വച്ചിട്ടുണ്ട് അനില്‍. ബിജെപി, സംഘപരിവാര്‍ പ്രസ്ഥാനങ്ങളുമായി ചേര്‍ന്നു നില്ക്കുന്നതിനാല് തന്റെ ഈ ശില്പം അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് സംഭാവനചെയ്യുവാനിരിയ്ക്കുകയാണ് അനിലിന്റെ കുടുംബം. രൂപക്കുമ്പിളില്‍ തീര്‍ത്ത അനന്തശയനം, മച്ചകത്തമ്മ, ബാലഹനുമാന് തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ ശില്പങ്ങള് ഇദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. അവസരങ്ങളും അര്‍ഹമായ അംഗീകാരങ്ങളും തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് നാല്പതു വയസ്സുള്ള ഈ എളിയ കലാകാരന്. ദിവ്യയാണ് ഭാര്യ. മക്കള്‍: ഭാഗ്യലക്ഷ്മിയും ഭഗവത്കൃഷ്ണനും.