ന്യൂ ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി ബിജെപിയില്‍ ചേരുമെന്ന് അഭ്യൂഹം. ഇന്ന് ഔദ്യോഗിക അംഗത്വം സ്വീകരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, മൂന്ന് മണിക്ക് പ്രധാന വ്യക്തി ബിജെപിയില്‍ ചേരുമെന്ന് പാര്‍ട്ടി ഔദ്യോഗിക വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എന്നാല്‍ വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് അനില്‍ ആന്റണി തയ്യാറായില്ല.