വെഞ്ഞാറമ്മൂട്: ബൈക്കും ലോറിയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തേമ്പാമൂട് അച്ചുഭവനിൽ അജയകുമാറിന്റെയും മഞ്ജുവിന്റെയും മകൻ ആരോമലാണ് (27) മരിച്ചത്.
കഴിഞ്ഞ ദിവസമാണ് മത്സ്യം കയറ്റി വന്ന ലോറിയും ആരോമൽ സഞ്ചരിച്ചിരുന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. വെഞ്ഞാറമ്മൂടിലെ ഹോട്ടൽ ചിന്നൂസിലെ തൊഴിലാളിയായിരുന്നു മരിച്ച യുവാവ്.