മുംബൈ: എലത്തൂർ ട്രെയിൻ തീവപ്പ് കേസിലെ പ്രതി ഷഹ്റൂഫ് സെയിഫി പിടിയിൽ. മഹാരാഷ്ട്രയിൽ നിന്നാണ് പ്രതി പിടിയിലായത്.
ഇയാളുടെ മുഖത്തും ശരീരത്തും നിരവധി പൊള്ളിയ പാടുകളാണുള്ളത്. മഹാരാഷ്ട്രയിലെ രത്നഗിരി സിവിൽ ആശുപത്രിയിൽ ചികിത്സക്കെത്തിയപ്പോഴാണ് പ്രതിയെ പിടികൂടിയത്.
തീവ്രവാദ വിരുദ്ധ സ്കാഡ് ഇയാളുടെ ചിത്രം പുറത്ത് വിട്ടിരുന്നു. പ്രതിക്ക് കേരളാ പോലീസ് നൽകിയ ചിത്രവുമായി യാതൊരുവിധ സാമ്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ട്രോളുകളിൽ നിറയുകയാണ് കേരള പോലീസ്.
തലക്ക് പരുക്കിന് ചികിത്സിക്കാനാണ് ഇയാൾ ആശുപത്രിയിലെത്തിയത്. പോലീസുകാരെ കണ്ട് ഇറങ്ങി ഓടുവാൻ ശ്രമിച്ചെങ്കിലും പോലീസ് കായികമായി നേരിട്ട് ഇയാളെ കാഴടക്കുകയായിരുന്നു.