തൃശൂർ: പുന്നപ്രയിൽ നിന്ന് തോപ്പുംപടി ഹാർബറിലേക്ക് പോയ ടൂറിസ്റ്റ് ബസ് മറിഞ്ഞു 5 പേർക്ക് പരിക്ക്. പുന്നപ്ര കറുകപ്പറമ്പിൽ സെബാസ്റ്റ്യൻ (49), പുന്നപ്ര പുതുവൽ നികർത്ത് കോശി (41), കറുകപ്പറമ്പ് സെബാസ്റ്റ്യൻ (62), തുറവൂർ പാക്കനമുറി ഗിരീഷ് (46), മത്തപ്പറമ്പിൽ എഡിസൻ (49) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയപാതയിൽ ചന്തിരൂർ മേഴ്സി സ്കൂളിന് സമീപം ഇന്ന് പുലർച്ചെ മൂന്നിനായിരുന്നു അപകടം. 45 പേരുമായി പുന്നപ്രയിൽ നിന്നും തോപ്പുംപടി ഹാർബറിലേക്ക് മത്സ്യ ബന്ധനത്തിന് പോകും വഴിയാണ് അപകടം. ബസ് എതിർദിശയിലേക്ക് മറിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.
ചേർത്തല ഡി വൈ എസ് പി അരൂർ പോലീസ് ഫയർഫോഴ്സ് എന്നിവരുടെ സഹായാത്തോടെ രക്ഷാപ്രവർത്തനങ്ങൾ നടത്തി. മറ്റുള്ള മത്സ്യതൊഴിലാളികളെ സമീപ ആശുപത്രികളിൽ പ്രഥമശുശ്രൂഷ നല്‍കി.