ഇടുക്കി: മൂന്നാര്‍ ചിന്നക്കനാലില്‍ ജനങ്ങള്‍ക്ക് തലവേദനയായി മാറിയ അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
കഴിഞ്ഞ ഞായറാഴ്ച കൊമ്പനെ മയക്കുവെടിയ്ക്കാന്‍ എല്ലാവിധ തയാറെടുപ്പുകളും നടത്തിയതിന് പിന്നാലെയാണ് നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചത്.
അതേസമയം, മിഷന്‍ അരിക്കൊമ്പനുവേണ്ടി വനംവകുപ്പ് പ്രേത്യക സംഘത്തെ രൂപീകരിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി എട്ട് സംഘങ്ങളാണ് രൂപീകരിച്ചത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്നതും തുടരുകയാണ്. നിലവില്‍ ദൗത്യ മേഖലയായ സിമന്റ് പാലത്തിന് സമീപമാണ് രണ്ട് ദിവസമായി അരിക്കൊമ്പന്‍ ഒരു പിടിയാനക്കും രണ്ടു കുട്ടിയാനകള്‍ക്കുമൊപ്പമുള്ളത്.