പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് താഴ്ചയിലേക്ക് മറിഞ്ഞു. നിലയ്ക്കലിന് സമീപം ഇലവുങ്കലില്‍ ഉച്ചയ്ക്ക് ഒന്നേകാലോടെയായിരുന്നു അപകടം. തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങിയ വാഹനമാണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം.
ബസില്‍ ഏഴ് കുട്ടികളടക്കം 61 പേര്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഡ്രൈവര്‍ അടക്കം നിരവധി പേരുടെ ആരോഗ്യ നില ഗുരുതരമാണെന്നാണ് പുറത്തുവരുന്ന വിവരം. ബസില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെടുത്തെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നെത്തിയ അയ്യപ്പഭക്തരാണ് അപകടത്തില്‍പ്പെട്ടത്.