തിരുവനന്തപുരം: ഏപ്രില്‍ ഒന്നുമുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനമായി ഉയരും. ഇതോടെ ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാവും വില. 8% സ്റ്റാംപ് ഡ്യൂട്ടിയും 2% രജിസ്‌ട്രേഷന്‍ ഫീസും ചേര്‍ത്ത് വിലയുടെ 10 ശതമാനമാണ് എഴുത്തുചെലവ്.
ഭൂമിയുടെ ന്യായവിലയിലുണ്ടായ വര്‍ധനവ് രജിസ്‌ട്രേഷന്‍ ചെലവിനെയും ബാധിക്കും. ന്യായവില ഒരു ലക്ഷം ആയിരുന്നപ്പോള്‍ 10000 രൂപയായിരുന്ന രജിസ്‌ട്രേഷന്‍ ചെലവ്, ന്യായവില 120000 ആകുന്നതോടെ 12000 ആയി ഉയരും. 9600 സ്റ്റാംപ് ഡ്യൂട്ടിയും 2400 രൂപ രജിസ്‌ട്രേഷന്‍ ഫീസും നല്‍കേണ്ടി വരും. ഇതുസംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കി.
അതേസമയം, 2010ലാണ് ആദ്യമായി ഭൂമിയ്ക്ക് ന്യായവില ഏര്‍പ്പെടുത്തുന്നത്. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ഭൂമിയുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് ധനമന്ത്രി നേരത്തെ വിശദീകരിച്ചത്. അതേസമയം, ബജറ്റില്‍ പ്രഖ്യാപിച്ച കെട്ടിടനിര്‍മാണ പെര്‍മിറ്റ്, അപേക്ഷാഫീസ് വര്‍ധനയില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.