മൂവാറ്റുപുഴ: ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
വാളകം കുന്നക്കാൽ കാവി കുന്നേൽ കെ വി പൗലോസ് (38) ആണ് മരണപ്പെട്ടത്. ഇന്നലെ രാവിലെ എട്ടു മുപ്പതോടെ മൂവാറ്റുപുഴ ടൗൺ യുപി സ്കൂളിന് മുന്നിലായിരുന്നു പ്രസ്തുത അപകടം നടന്നത്.
ഇടിയുടെ ആഘാതത്തിൽ പൗലോസ് റോഡിലേക്ക് തെറിച്ചു വീണു , വീഴ്ച്ചയിൽ തലയ്ക്ക് അതീവ ഗുരുതരമായി പരിക്കേറ്റ പൗലോസിനെ ഉടൻ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം ഇന്ന് 11 കുന്നക്കാൽ തൃക്കുന്നത് ഓർത്തഡോക്സ് പള്ളിയിൽ നടക്കും. ഭാര്യ ലീന, മകൻ കെവിൻ.