കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ ഒന്നാം പ്രതിയായ സന്തോഷ് ഈപ്പന് ജാമ്യം. കലൂർ പി എം എൽ എ കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിനു പുറമെ തുല്യ തുകയ്ക്കുള്ള രണ്ടാള്‍ ജാമ്യം, സംസ്ഥാനം വിടരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് ഉപാധികള്‍.
അതേസമയം കേസിൽ നേരത്തെ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഇപ്പോഴും റിമാന്റിൽ തുടരുകയാണ്.
ഇഡി കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് സന്തോഷ് ഈപ്പനെ കോടതിയില്‍ ഹാജരാക്കവെയാണ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജമ്യാപേക്ഷയെ ശക്തമായി എതിര്‍ക്കാതിരുന്ന ഇ ഡി സന്തോഷ് ഈപ്പന്‍ അന്വേഷണവുമായി സഹതരിക്കുന്നുണ്ടെന്ന് കോടതിയെ അറിയിക്കുകയായിരുന്നു.ഈ വാദം കണക്കിലെടുത്ത് കോടതി സന്തോഷ് ഈപ്പന് ജാമ്യം അനുവദിക്കുകയായിരുന്നു.
ഒരു ലക്ഷം രൂപയുടെ ബോണ്ടിലും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവും എന്നതടക്കമുള്ള ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം,കോടതി അനുമതിയില്ലാതെ സംസ്ഥാനം വിടരുത് തുടങ്ങിയ ഉപാധികളും ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ നിര്‍ദേശിക്കുന്നുണ്ട്.
ലൈഫ് മിഷൻ കേസിൽ നാലര കോടി രൂപ കൈക്കൂലി നൽകിയെന്ന് കണ്ടത്തിയതിനെ തുടർന്നാണ് സന്തോഷ് ഈപ്പൻ്റെ അറസ്റ്റെന്നായിരുന്നു എൻഫോഴ്സ്മെൻറ് ഡയറക്ടേറ്റ് കോടതിയിൽ അറിയിച്ചിരുന്നത്. സന്തോഷ് ഈപ്പനെ കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി മൂന്ന് ദിവസം കസ്റ്റഡിയിൽ വാങ്ങിയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
നേരത്തെ ഇനി നാല് ദിവസം കൂടി സന്തോഷ് ഈപ്പനെ കസ്റ്റഡിയിൽ വേണമെന്ന നിലപാടെടുത്ത ഇഡി പക്ഷെ ഇന്ന് ഇയാളുടെ ജാമ്യാപേക്ഷയെ എതിർത്തില്ല. ഈ സാഹചര്യത്തിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെച്ചാണ് യൂണിടാക് ഡയറക്ടർ സന്തോഷ് ഈപ്പൻ ജാമ്യം നേടിയിരിക്കുന്നത്.
കേസില്‍ ശിവശങ്കറിനെയാണ് ഇ ഡി ആദ്യം അറസ്റ്റ് ചെയ്തത്. ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ ഇ ഡി ശക്തമായി എതിര്‍ത്തതിനെത്തുടര്‍ന്ന് പി എം എല്‍ എ കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ശിവശങ്കര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
















