വെള്ളിക്കുളങ്ങര: പേരക്ക നൽകാമെന്ന് പറഞ്ഞ് കുട്ടിയെ ബാത്റൂമിൽ കൊണ്ടുപോയി പീഡിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്.
കുറ്റിച്ചിറ ഞാറ്റുവെട്ടി വീട്ടിൽ വേലായുധനെയാണ് കോടതി ശിക്ഷിച്ചത്. ചാലക്കുടി അതിവേഗ കോടതിയാണ് പ്രതിയെ ശിക്ഷിച്ചത്.
2013ലാണ് സംഭവം. പെൺകുട്ടിയെ പേരക്ക നൽകാമെന്ന് പറഞ്ഞ് വേലായുധൻ കൂട്ടിക്കൊണ്ടുപോയി ബാത്റൂമിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിക്ക് 25 വർഷം തടവും 2,50000 രൂപ കോടതി പിഴയും വിധിച്ചു. പിഴ തുക പെൺകുട്ടിക്ക് നൽകാനും ഉത്തരവായി.