കോതമംഗലം: കാപ്പ ഉത്തരവ് നിരന്തരം ലംഘിച്ച പ്രതി പോലീസ് പിടിയിൽ.
കോതമംഗലം പുതുപ്പാടി സ്വദേശി ദിലീപ് (41) ആണ് പോലീസ് പിടിയിലായത്. കോതമംഗലം പോലീസാണ് അറസ്റ്റ് ചെയ്തത്.
ആയുധനിയമപ്രകാരമുള്ള കേസ്, കൊലപാതകം, കൊലപാതക ശ്രമം എന്നിങ്ങനെ നിരവധി കേസുകളാണ് ദീലീപിനെതിരെയുള്ളതെന്ന് പോലീസ് വ്യക്തമാക്കി.