തിരുവനന്തപുരം: സംസ്ഥാനത്തെ കള്ളുഷാപ്പുകൾക്കും ഇനി സ്റ്റാർ പദവി ലഭ്യമാക്കും.
ബാറുകൾക്ക് നൽകിയിരിക്കുന്ന പോലെ വിവിധ ക്ലാസിഫിക്കേഷനുകൾ ഇനി മുതൽ കള്ളുഷാപ്പുകൾക്കും നൽകുമെന്നാണ് സംസ്ഥാന സർക്കാർ അറിയിച്ചിരിയ്ക്കുന്നത്..
ഏപ്രിൽ ഒന്ന് മുതലാണ് സംസ്ഥാനത്ത് പുതിയ മദ്യനയം നടപ്പിലാകുക. വൃത്തിഹീനമായി പല കള്ളുഷാപ്പുകളും പ്രവർത്തിക്കുന്നു എന്ന് പരാതി ലഭിച്ചിട്ടുണ്ടെന്നും വൃത്തിയുള്ള കെട്ടിടങ്ങൾ നിർമ്മിക്കാനും എക്സൈസ് വകുപ്പ് ശുപാർശ ചെയ്തു.
കൂടാതെ കള്ള് ഷാപ്പ് ലേലം ഓൺലൈനായി ആയിരിക്കും ഇനി മുതൽ നടപ്പിലാക്കുക.