കൊല്ലം: കായംകുളം നഗരസഭയില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ. നഗരസഭാ ജീവനക്കാര്‍, കൗണ്‍സിലര്‍മാര്‍, മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
കഴിഞ്ഞ ദിവസമായിരുന്നു കായംകുളം നഗരസഭയില്‍ ബഡ്ജറ്റ് അവതരണം നടന്നത്. ഇതിനോടനുബന്ധിച്ച് വിതരണം ചെയ്ത ഉച്ചഭക്ഷണം കഴിച്ചവരാണ് ഛര്‍ദ്ദിയും വയറിളക്കവും പിടിപെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഉച്ചയൂണിന് ഒപ്പം നല്‍കിയ മീന്‍കറിയില്‍ നിന്നുമാണ് ഭക്ഷ്യവിഷബാധ ഉണ്ടായതെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.