തിരുവനന്തപുരം: നിയമസഭ സംഘര്‍ഷത്തില്‍ പരിക്കേറ്റുവെന്ന് പറയുന്ന വാച്ച് ആന്‍ഡ് വാര്‍ഡ് അംഗത്തിന്റെ കൈയ്ക്ക് പൊട്ടലില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. വാച്ച് ആന്റ് വാര്‍ഡുകളുടെ ഡിസ്ചാര്‍ജ്ജ് സമ്മറിയും സ്‌കാന്‍ റിപ്പോര്‍ട്ടും ആശുപത്രി അധികൃതര്‍ പൊലീസിന് കൈമാറി.
അതേസമയം, നിയമസഭാ സമ്മേളനത്തിനിടെ കെകെ രമ അടക്കമുള്ള പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ ഓഫീസ് ഉപരോധിക്കുന്നതിനിടെയായിരുന്നു വാച്ച് ആന്‍ഡ് വാര്‍ഡിന് പരിക്കേറ്റത്. വാച്ച് ആന്റ് വാര്‍ഡിനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചുവെന്ന് ആരോപിച്ചാണ് പ്രതിപക്ഷത്തെ ഏഴ് എംഎല്‍എമാര്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് ചുമത്തി മ്യൂസിയം പൊലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ പ്രതിപക്ഷ എം എല്‍ എമാര്‍ക്കും പരിക്കേറ്റിരുന്നു. ഭരണപക്ഷ എം എല്‍ എമാര്‍ക്കെതിരെ ജാമ്യം ലഭിക്കുന്ന കുറ്റവും, പ്രതിപക്ഷ എം എല്‍ എമാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.