തിരുവനന്തപുരം: അടുത്ത വീട്ടിലെ ശുചിമുറിയിലെ ദൃശ്യങ്ങൾ പകർത്തിയ വ്യക്തിയെ അറസ്റ്റ് ചെയ്ത് പോലീസ്.
കന്യാകുമാരി കിള്ളിയൂർ സ്വദേശി മെർസിൽ (40) ആണ് മ്യൂസിയം പോലീസിന്റെ പിടിയിലായത്.
വെന്റിലേഷനിൽ മൊബൈൽ ഒളിപ്പിച്ച് വച്ച ശേഷം മതിലിന് സമീപം ഒളിച്ച് നിന്ന മെർസിലിനെ വീട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കുളിമുറി ദൃശ്യങ്ങൾ ഫോണിൽ നിന്ന് ലഭിച്ചതായി പോലീസ് പറഞ്ഞു. പ്രതിയെ കോടതി റിമാൻഡ് ചെയ്തു