കറുകച്ചാല്‍: ബൈക്കും ടോറസ് ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായിരുന്ന യുവാവ് മരിച്ചു. കങ്ങഴ ഇടവെട്ടാല്‍ പതിക്കല്‍ ജോണി ജോസഫിന്റെ മകന് ജിത്തു ജോസഫ് (21) ആണ് മരിച്ചത്. കഴിഞ്ഞദിവസം കങ്ങഴ ഇലയ്ക്കാട് അരീക്കല്‍ വളവിലായിരുന്നു അപകടം നടന്നത്.
പത്ര വിതരണത്തിനായി പത്തനാട് ഭാഗത്തേക്ക് പോകുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്ക് വളവ് തിരിയുമ്പോള്‍ നിയന്ത്രണം നഷ്ടമായി മറിയുകയും എതിര്‍ദിശയില്‍ വന്ന ടോറസ് ലോറിയ്ക്ക് അടിയിലേക്ക് വീഴുകയുമായിരുന്നു. യുവാവ് സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽകോളജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.