തിരുവനന്തപുരം: ക്രൈസ്തവനല്ലെന്ന് തെളിയിക്കാൻ കുണ്ടള സിഎസ്ഐ പള്ളിയിലെെ കുടുംബ രജിസ്റ്റർ അടക്കം തിരുത്തിയെഴുതിയ എ രാജയെ ജയിലിലടക്കണമെന്ന് കെ സുധാകരൻ എംപി.
വ്യാജ രേഖ ചമച്ചും, സ്വാധീനം ഉപയോഗിച്ചും നേടിയെടുത്ത എംഎൽഎ സ്ഥാനം നഷ്ടമായതോടെ ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടക്കണമെന്നാണ് എംപി ആവശ്യപ്പെട്ടത്.
അച്ഛനമ്മമാരെയും മറ്റ് ബന്ധുക്കളെയും ഒക്കെ തിരുത്തി പേര് വ്യാജമായി സമർപ്പിച്ച് നേടിയെടുത്ത സ്ഥാനത്തെക്കുറിച്ച് എംപി വിശദമായി സംസാരിച്ചു.
മാതാപിതാക്കളെ വരെ തള്ളിക്കളഞ്ഞ ഒരു സംസ്കാരമാണ് എ രാജ പിന്തുടരുന്നതെന്ന് പറയാനും അദ്ദേഹം മറന്നില്ല.