ഇടുക്കി: ഇടുക്കിയിൽ കാണാതായ യുവതിയുടെ മൃതദേഹം പൊതിഞ്ഞ് കട്ടിലിനടിയിൽ വച്ച നിലയിൽ കണ്ടെടുത്തു.
കാഞ്ചിയാർ പേഴുംകണ്ടം വട്ടമുകളേൽ ബിജേഷിന്റെ ഭാര്യ വത്സമ്മ (അനുമോൾ-27) യുടെ അഴുകിയ നിലയിലുള്ള മൃതദേഹമാണ് കട്ടിലിനടിയിൽ നിന്നും ലഭിച്ചത്.
ഭർത്താവ് ബിജേഷിനെ കാണാനില്ല, കൊലപാതകമാണെന്ന് പ്രാഥമിക നിഗമനത്തിലാണ് പോലീസ്. കഴിഞ്ഞയാഴ്ച്ച യുവതിയുടെ വീട്ടുകാരോടൊപ്പം എത്തി സ്റ്റേഷനിൽ യുവതിയെ കാണാനില്ലെന്ന് ബിജേഷ് പരാതി നൽകിയിരുന്നു.
എന്നാൽ പിന്നീട് സംശയം തോന്നിയ യുവതിയുടെ വീട്ടുകാർ ബിജേഷിന്റെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോഴാണ് കട്ടിലിനടിയിൽ പൊതിഞ്ഞുവച്ചിരിക്കുന്ന നിലയിൽ യുവതിയുടെ മൃതദേഹം ലഭിച്ചത്.