തൃശ്ശൂർ: കൊടും കുറ്റവാളി റിപ്പർ ജയാനന്ദൻ പുറത്തിറങ്ങി. മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് കോടതി പരോൾ അനുവദിയ്ച്ചത്.
ശിക്ഷ കിട്ടിയതിനെ തുടർന്ന് ആദ്യമായാണ് പരോളിൽ പുറത്തിറങ്ങുന്നത്. മകളുടെ കല്യാണത്തിന് പങ്കെടുക്കാൻ അനുവദിക്കണം എന്നാവശ്യപ്പെട്ട് ജയാനന്ദന്റെ ഭാര്യയാണ് ഹർജി നൽകിയത്.
അഭിഭാഷകയായ മകളാണ് കോടതിയിൽ വാദിച്ചത്. നാളെ വടക്കുംനാഥ ക്ഷേത്രത്തിലാണ് മകൾ കീർത്തിയുടെ വിവാഹം. പോലീസിന്റെ മേൽനോട്ടത്തിലാണ് റിപ്പർ നാളെ വിവാഹത്തിന് പങ്കെടുക്കുക.