തിരുവനന്തപുരം: സഭയില്‍ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. നടുത്തളത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷ എംഎല്‍എമാര്‍. അന്‍വര്‍ സാദത്ത്, ഉമ തോമസ്, ടി ജെ വിനോദ്, കുറുക്കോളി മൊയ്തീന്‍, എകെഎം അഷ്‌റഫ് എന്നിവരാണ് സത്യാഗ്രഹമിരിക്കുന്നത്. ഇന്നും പ്ലക്കാര്‍ഡുകളുമായെത്തി പ്രതിഷേധിച്ച പ്രതിപക്ഷം, പ്രശ്‌ന പരിഹാരത്തിനായി സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ചു.
അതേസമയം, സഭാ സമ്മേളനം നടത്തിക്കില്ലെന്നത് ശരിയായ രീതിയല്ലെന്ന് സ്പീക്കര്‍ എഎന്‍ ഷംസീര്‍ പ്രതികരിച്ചു. സഭയെ പ്രതിപക്ഷം അവഹേളിക്കുകയാണെന്ന് മന്ത്രി എംബി രാജേഷും കൂട്ടിച്ചേര്‍ത്തു. സഭാ ചട്ടങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു.
അടിയന്തര പ്രമേയ നോട്ടീസിലടക്കം അവകാശങ്ങള്‍ നിഷേധിക്കുന്നുവെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കിയതോടെ ഇന്നലെയും സഭാ നടപടികള്‍ ഇടയ്ക്ക്‌വച്ച് നിര്‍ത്തേണ്ടി വന്നിരുന്നു.