കൊച്ചി: ആർച്ച് ബിഷപ്പ് മാർ പാംപ്ലാനിക്ക് കേരളത്തിലെ ക്രിസ്ത്യാനികൾ ചെവി കൊടുക്കില്ലെന്ന് വ്യക്തമാക്കി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി.
കേരളീയ വിശ്വാസം അനുസരിച്ചല്ല പാംപ്ലാനിയുടെ വാക്കുകളെന്നും എംഎ ബേബി രൂക്ഷമായി വിമർശിച്ചു. പാംപ്ലാനിയുടെ വാക്കുകൾക്കല്ല , നീതിയെ കുറിച്ച് ആലോചിക്കാൻ കേരളീയ ക്രിസ്തീയ സമൂഹം തയ്യാറാകണമെന്നും എംഎ ബേബി പ്രതികരിച്ചു.
റബ്ബർ വില 300 ആക്കി തന്നാൽ ബിജെപിയെ സഹായിക്കും എന്ന പാംപ്ലാനിയുടെ വാക്കുകളോട്
കുറിപ്പിലൂടെ പ്രതിഷേധം അറിയിക്കുകയായിരുന്നു എംഎ ബേബി.