തൃശ്ശൂർ: ലോകമെങ്ങുമുള്ള ആദരം ഏറ്റുവാങ്ങിയ ബൊമ്മനും ബെല്ലിയും കേരളത്തിലെത്തി. ഓസ്കർ നേട്ടത്തിന് പിന്നാലെയാണ് ബൊമ്മനും ബെല്ലിയും ഗുരുവായൂർ അമ്പലത്തിലെത്തിയത്.
അനാഥനായ രഘു എന്ന ആനയെ സ്വന്തം മകനെപോലെ കാത്തു സംരക്ഷിച്ചു വളർത്തിയ ബൊമ്മന്റെയും ബെല്ലിയുടെയും കഥ പറഞ്ഞ ദി എലഫന്റ് വിസ്പേർസ് എന്ന ഡോക്യുമെന്ററിയിലെ താരങ്ങളാണ് ഇരുവരും.
സ്വന്തം മകനെപോലെ ആനക്കുട്ടിയെ വളർത്തിയ ഇരുവരുടെയും കഥയ്ക്ക് ലോകമെങ്ങും വൻ സ്വീകരണമാണ് ലഭിച്ചത്. ഗുരുവായൂർ അമ്പലത്തിന് പുറമേ കൊടുങ്ങല്ലൂർ ക്ഷേത്രത്തിലും എത്തി ഇവർ പ്രാർഥിച്ചു.
ക്ഷേത്ര ഭാരവാഹികൾ ഹൃദ്യമായ സ്വീകരണമാണ് ഇവർക്ക് നൽകിയത്. ക്ഷേത്രത്തിലെ ആനകളുടെ കൂടെ കുറച്ച് സമയം ചിലവഴിച്ചിട്ടാണ് മടങ്ങിയത്.