കൊച്ചി: കേരളത്തിലെ ആദ്യത്തെ ട്രാൻസ്ജെൻഡർ അഭിഭാഷകയായി പത്മ ലക്ഷ്മി. നീതി നിഷേധിക്കപ്പെട്ടവരുടെ ശബ്ദമാകുകയാണ് തന്റെ ലക്ഷ്യമെന്ന് പത്മ പറഞ്ഞു.
ഭൗതിക ശാസ്ത്രത്തിൽ ബിരുദത്തിന് ശേഷമാണ് എൽഎൽബി എടുക്കുന്നതെന്നും പത്മ പറഞ്ഞു. സ്വന്തം സ്വത്വം വീട്ടിൽ പറഞ്ഞപ്പോൾ വീട്ടുകാർ അംഗീകരിച്ചെന്നും പത്മ.
ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്ന് കൂടുതൽ പേർ അഭിഭാഷകരാകാൻ മുന്നോട്ട് വരണമെന്നും തന്റെ കയ്യിലുള്ള പുസ്തകങ്ങൾ ഉൾപ്പെടെ സൗജന്യമായി നൽകാൻ തയ്യാറാണെന്നും പത്മ അറിയിച്ചു. പത്മ ലക്ഷ്മിയെ അഭിനന്ദിച്ച് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് രംഗത്തെത്തി.