ഇടുക്കി: ഇടുക്കിയിൽ ബൈക്ക് യാത്രികന് നേരെ പാഞ്ഞടുത്ത് കടുവാക്കൂട്ടം. പുഷ്പഗിരിയിൽ ജോലി സ്ഥലത്തേക്ക് പോകുകയായിരുന്ന യുവാവിനെയാണ് കടുവാ കൂട്ടം ആക്രമിച്ചത്.
ടിപ്പർ ഡ്രൈവറായ മോബിൻ എന്ന യുവാവാണ് കടുവകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. ചെറുതും വലുതുമായ ഒരുപറ്റം കടുവകൾ തന്റെ നേരെ പാഞ്ഞടുക്കുകയായിരുന്നു എന്നാണ് മോബിൻ പറഞ്ഞത്.
അപ്രതീക്ഷിതമായ ആക്രമണത്തിൽ പകച്ചുപോയ യുവാവ് അലറി വിളിക്കുകയും പ്രദേശവാസികൾ ഓടികൂടുകയും ചെയ്തു, സമീപ പ്രദേശങ്ങളിലടക്കം തെരച്ചിൽ നടത്തിയെങ്കിലും കടുവാ കൂട്ടത്തെ കണ്ടെത്താനായില്ല.
പരിസരവാസികൾ വനം വകുപ്പിനെ വിവരം അറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ശക്തമാക്കി. പരിസരവാസികളോട് ജാഗ്രത പാലിക്കാനും വനം വകുപ്പ് നിർദേശം നൽകി.