കണ്ണൂര്‍: ജോണ്‍ ബ്രിട്ടാസ് എംപിയുടെ മാതാവ് ആലിലക്കുഴിയില്‍ അന്നമ്മ അന്തരിച്ചു. 95 വയസായിരുന്നു. സംസ്‌കാരം നാളെ നാലിന് പുലിക്കുരുമ്പയില്‍ സെന്റ് അഗസ്റ്റ്യന്‍സ് പള്ളിയില്‍ നടക്കും.
നെയ്‌ശേരി പടിഞ്ഞാറയില്‍ (തോട്ടത്തില്‍മ്യാലിന്‍ ) കുടുംബാംഗമാണ് അന്നമ്മ. പരേതനായ പൈലിയുടെ (പാപ്പച്ചന്‍) ഭാര്യയാണ്. മക്കള്‍: സണ്ണി, റീത്ത, എ.പി.സെബാസ്റ്റ്യന്‍ (മുന്‍ മെമ്ബര്‍ നടുവില്‍ ഗ്രാമപഞ്ചായത്ത്) റെജി, മാത്യു, ജോണ്‍ ബ്രിട്ടാസ് (രാജ്യസഭാ എംപി) ജിമ്മി. മരുമക്കള്‍: ലിസി നമ്ബ്യാപറമ്ബില്‍ (എരുവാട്ടി ), ജോസ് ചരമേല്‍ (കാക്കേങ്ങാട്), ജൈസമ്മ വടക്കേക്കര (എടൂര്‍), ജോണി വടക്കേക്കുറ്റ് (ചെമ്ബന്‍തൊട്ടി), മിനി ചൂരക്കുന്നേല്‍ (പരപ്പ), ഷീബ ആളൂര്‍ കോക്കന്‍ (തൃശൂര്‍), ധന്യ അമ്ബലത്തിങ്കല്‍ (പെരുമ്ബടവ്). അതേസമയം, സോഷ്യല്‍ മീഡിയയിലൂടെ ജോണ്‍ ബ്രിട്ടാസ് തന്നെയാണ് അമ്മയുടെ മരണവാര്‍ത്ത പങ്കുവച്ചത്.
‘ജീവിച്ചകാലമത്രയും എല്ലാവര്‍ക്കും സ്‌നേഹത്തിന്റെ വിരുന്ന് നല്‍കി എന്റെ അമ്മ യാത്രയായി. കുറച്ച് കാലങ്ങളായി മനസ്സില്‍ ഉണ്ടായിരുന്ന ഒരു ഭയം സത്യമായി. ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ എന്റെ അമ്മച്ചി പകര്‍ന്ന സ്‌നേഹത്തിന്റെയും കരുതലിന്റെയും കരുത്തിന്റെയും അധ്വാനത്തിന്റെയും തണലിലാണ്. അമ്മച്ചി നല്‍കിയതൊന്നും ഇല്ലാതാകുന്നില്ല.പക്ഷെ ഇനി അമ്മച്ചി ഞങ്ങളുടെ കൂടെ ഇല്ല.’- ബ്രിട്ടാസ് കുറിച്ചു.